ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥനെ മുഹമ്മദ് നബി നയിക്കും

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ ഓൾ റൗണ്ടർ മുഹമ്മദ് നബി നയിക്കും. ഇന്നാണ് അഫ്ഗാനിസ്ഥാൻ പുതുക്കിയ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അതിൽ നിന്ന് 3 താരങ്ങളെ ഒഴിവാക്കി 15 അംഗം ടീം ആണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ പുറത്തുവിട്ടത്. നേരത്തെ പ്രഖ്യാപിച്ച അഫ്ഗാനിസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ സ്പിന്നർ റഷീദ് ഖാൻ ആയിരുന്നു. എന്നാൽ താരം ടീം തിരഞ്ഞെടുപ്പിന്റെ സമയത്ത് താനുമായി ആരും ചർച്ചകൾ നടത്തിയില്ലെന്ന കാരണം പറഞ്ഞു റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചിരുന്നു.

നേരത്തെ 18 അംഗ സംഘത്തിലുണ്ടായിരുന്ന ശറഫുദ്ധീൻ അഷ്റഫും ദൗലത്ത് സാദ്രാനും റിസർവ് ടീമിലാണ് സ്ഥാനം. ഷാപൂർ സദ്രാൻ, ഖ്വയിസ് അഹമ്മദ് എന്നിവർക്കും അവസാന 15 അംഗ സംഘത്തിൽ ഇടം നേടാനായിട്ടില്ല. അതെ സമയം നേരത്തെ റിസർവ് ടീമിൽ ഉണ്ടായിരുന്നു ഫരീദ് അഹമ്മദ് മാലിക്ക് 15 അംഗ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ 25 ഷാർജയിൽ വെച്ചാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം.