വിജയവഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ, ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരും

20211011 033116

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്ക് എതിരെ സീസണിലെ ആദ്യ പരാജയം നേരിട്ടതിന് പിറകെ വനിത സൂപ്പർ ലീഗിൽ എവർട്ടണിനെ തകർത്തു വിജയവഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ വനിതകൾ. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു ആഴ്‌സണലിന്റെ ജയം. ലീഗിൽ കളിച്ച 5 കളികളിലും ജയം നേടിയ ആഴ്‌സണൽ 19 ഗോളുകൾ നേടിയപ്പോൾ 4 കളികളിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങിയില്ല. നിലവിൽ രണ്ടാമതുള്ള ചെൽസി, ടോട്ടൻഹാം ടീമുകളെക്കാൾ 3 പോയിന്റുകൾ മുന്നിലാണ് നിലവിൽ ആഴ്‌സണൽ. ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ചെൽസി ലെസ്റ്റർ സിറ്റിയെ 2-0 നു തോല്പിച്ചപ്പോൾ ടോട്ടൻഹാം ബ്രൈറ്റനോട് 2-1 നു സീസണിലെ ആദ്യ തോൽവി വഴങ്ങി.

എല്ലാ നിലക്കും തിളങ്ങുന്ന ഇടത് ബാക്ക് കാറ്റി മക്ബെയുടെ അതുഗ്രൻ പ്രകടനം തന്നെയാണ് ഇന്നും ആഴ്‌സണലിന് ആയി കണ്ടത്. മിയദെമ, നികിത പാരീസ് എന്നിവർക്ക് അവസരങ്ങൾ ലഭിച്ചു എങ്കിലും 32 മിനിറ്റിൽ കാറ്റി ആണ് ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 40 മിനിറ്റിൽ ലോട്ടെ വുബൻ മോയി ആഴ്‌സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. ഇടക്ക് എവർട്ടൺ അവസരങ്ങൾ തുറന്നെങ്കിലും ആഴ്‌സണൽ തന്നെയാണ് കളിയിൽ മുൻതൂക്കം കാണിച്ചത്. എവർട്ടൺ ഗോൾ കീപ്പറിന്റെ മികവ് ആണ് കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നു ആഴ്‌സണലിനെ തടഞ്ഞത്. എന്നാൽ 80 മിനിറ്റിൽ എന്നാൽ ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ അടിയിലൂടെ ഫ്രീദ മാനും ആഴ്‌സണലിന്റെ ജയം പൂർത്തിയാക്കിയ ഗോളും നേടി. പുതിയ പരിശീലകനു കീഴിൽ ലീഗ് കിരീടം തന്നെയാവും ആഴ്‌സണൽ വനിതകൾ ഈ സീസണിൽ ലക്ഷ്യം വക്കുക എന്നുറപ്പാണ്.

Previous articleതുർക്കിയിൽ ജയം കണ്ടു ബോട്ടാസ്, ചാമ്പ്യൻഷിപ്പിൽ മുന്നിലെത്തി വെർസ്റ്റാപ്പൻ
Next articleടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥനെ മുഹമ്മദ് നബി നയിക്കും