വൈറലായ ഇന്ത്യയുടെ സൂപ്പർ ഫാൻ അമ്മുമ്മയെ കാണാനെത്തി കൊഹ്ലിയും രോഹിത്തും

ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കളിക്കളത്തിലെ തകർപ്പൻ പ്രകടനവുമായി ക്യാപ്റ്റൻ കൊഹ്ലിയും സംഘവും ആരാധകർക്ക് ആവേശമായപ്പോൾ ഇന്ത്യൻ ആരാധകരുടെ മനസ് കവർന്നത് മറ്റൊരാളായൊരുന്നു. ഗാലറിയിൽ ഇരുന്ന് ഇന്ത്യക്ക് വേണ്ടി ആരവമുയർത്തിയ ഒരു സൂപ്പർ ഫാനാണ്. ഇന്ത്യക്കായി കട്ട സപ്പോർട്ട് കൊടുത്ത അമ്മുമ്മയെ ഇന്ത്യൻ ആരാധകർ ആവേശപൂർവ്വം ഏറ്റെടുത്തു. സോഷ്യൽ മീഡിയയും പ്രായം ക്രിക്കറ്റിന് വഴിമാറിക്കൊടുത്ത സുന്ദരമായ കാഴ്ച്ച ആഘോഷിക്കുകയും ചെയ്തു.

ഇന്ത്യക്കായി ഗാലറിയിൽ ആവേശം നിറച്ച അമ്മുമ്മ സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ഏറെ സമയമെടുത്തില്ല. 28 റൺസിന് മത്സരം ജയിച്ച ടീം ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കുകയും ചെയ്തു. മത്സരശേഷം രോഹിത്ത് ശർമ്മയും ക്യാപ്റ്റൻ കൊഹ്ലിയും 87 കാരിയായ സൂപ്പർ ഫാനിനെ സന്ദർശിക്കുകയും നന്ദി അറീയിക്കുകയും ചെയ്തു. ഐസിസി ഒഫീഷ്യൽ ഹാന്റിലിലൂടെ ഈ കാഴ്ചകൾ ലോകത്തിനോട് പങ്കു വെക്കുകയും ചെയ്തു. ചാരുലത പട്ടേൽ എന്നാണ് 87 കാരിയായ ഇന്ത്യൻ ആരാധികയുടെ പേര്.

 

Previous articleനീന്താൻ ഇറങ്ങിയ സ്വിസ് ദേശീയ ഫുട്ബോൾ താരം ഇസ്മായിലിയുടെ മരണം സ്ഥിതീകരിച്ചു
Next articleമെസ്സിയുടെ കാത്തിരിപ്പ് തുടരും, അർജന്റീനയുടെ കഥ കഴിച്ച് ബ്രസീൽ കോപ ഫൈനലിൽ!!