നീന്താൻ ഇറങ്ങിയ സ്വിസ് ദേശീയ ഫുട്ബോൾ താരം ഇസ്മായിലിയുടെ മരണം സ്ഥിതീകരിച്ചു

സ്വിറ്റ്സർലാന്റ് വനിതാ ഫുട്ബോൾ താരം ഫ്ലോറിയാന ഇസ്മായിലിയുടെ മരണം സ്ഥിതീകരിച്ചു. ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോമോ തടാകത്തിൽ നീ‌ന്താനിറങ്ങിയ ഇസ്മായിലിയെ അവസാന രണ്ട് ദിവസമായി തിരയുകയായിരുന്നു. ഇന്നലെ ഇസ്മായിലിയുടെ മൃതദേഹം കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.

24കാരിയായ ഇസ്മായിലി സ്വിറ്റ്സർലാന്റിന്റെ ദേശീയ ടീമംഗമാണ്. 2014 മുതൽ ടീമിനൊപ്പം ഉള്ള താരം നാൽപ്പതോളം മത്സരങ്ങൾ സ്വിറ്റ്സർലാന്റിനായി കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ഇസ്മായിലി സ്വിസ് ക്ലബായ ബി എസ് സി യങ് ബോയ്സ് ക്ലബിനു വേണ്ടി ആയിരുന്നു കളിക്കുന്നത്. ജൂൺ 30ആം തീയ്യതിയായിരുന്നു ഇസ്മായിലിയെ കാണാതെ ആയത്.

Previous articleആന്റി മുറെ വിംബിൾഡൺ കളിക്കും സെറീന വില്യംസിനൊപ്പം
Next articleവൈറലായ ഇന്ത്യയുടെ സൂപ്പർ ഫാൻ അമ്മുമ്മയെ കാണാനെത്തി കൊഹ്ലിയും രോഹിത്തും