നെറ്റ്സില്‍ താന്‍ പരിക്കേല്പിച്ച താരത്തെ സന്ദര്‍ശിച്ച് വാര്‍ണര്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ സൈന്‍ ചെയ്ത ജഴ്സിയും നല്‍കി

കഴിഞ്ഞാഴ്ച നെറ്റ്സില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ഓസീസ് ടീമിന്റെ നെറ്റ് ബൗളര്‍മാരില്‍ ഇന്ത്യന്‍ വംശജനായ ജയ‍്‍കിഷന്‍ പ്ലാഹയും പന്തെറിയുവാനുണ്ടായിരുന്നു. ഡേവിഡ് വാര്‍ണര്‍ കളിച്ച ഫ്രണ്ട് ഡ്രൈവ് ജയ്‍കിഷന്റെ തലയില്‍ കൊള്ളുകയും താരം പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ഇന്നലെ ജയ്‍കിഷനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഡേവിഡ് വാര്‍ണര്‍ മത്സരത്തിന് മുമ്പ് കണ്ടിരുന്നു. താരത്തിനു വേഗത്തില്‍ സുഖം പ്രാപിക്കുവാനുള്ള ആശംസയും ഒപ്പം തന്നെ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഒപ്പ് വെച്ച തന്റെ മാച്ച് ജഴ്സിയും നല്‍കിയാണ് ഡേവിഡ് വാര്‍ണര്‍ മടങ്ങിയത്.

Previous articleതങ്ങൾക്കാണ് വിജയ സാധ്യതയെന്ന് കരുതരുതെന്ന് ഇന്ത്യൻ ടീമിനോട് സൗരവ് ഗാംഗുലി
Next articleതങ്ങള്‍ക്കിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ട്രാക്ക്, എന്നാല്‍ ഞങ്ങള്‍ ആ അവസരം കൈവിട്ടു