“ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് തന്നെ ഭുവന്വേഷർ പരിക്കിൽ നിന്ന് മോചിതനായിരുന്നു”

Photo: Getty Images

ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയ ഭുവനേശ്വർ കുമാർ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് തന്നെ പരിക്കിൽ നിന്ന് മോചിതനായിരുന്നെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഭുവനേശ്വർ കുമാറിന് പരിക്കേറ്റത്. തുടർന്ന് താരത്തിന് ഇന്ത്യയുടെ ഇതുവരെയുള്ള മത്സരങ്ങളിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല.

ഭുവനേശ്വർ കുമാറിന് പകരമായി ഇന്ത്യൻ ടീമിലേക്ക് എത്തിയ മുഹമ്മദ് ഷമി മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഭുവനേശ്വർ കുമാറിന് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് കഠിനമാക്കിയത്. ഇംഗ്ലനെതിരായ മത്സരത്തിൽ ഷമി 5 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യൻ ഇംഗ്ലണ്ടിനോട് 31 റൺസിന് തോറ്റിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവിയായിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരെയാണ്. ഷമിയുടെ നിലവിലെ ഫോം വെച്ച് താരം തന്നെ ടീമിൽ തുടരാനാണ് സാധ്യത.

Previous articleതന്നെയും റാഫയെയും നോവാക്കിനെയും പുതിയ ഉയരങ്ങളിൽ എത്തിച്ചത് കടുത്ത പോരാട്ടങ്ങൾ എന്നു ഫെഡറർ
Next articleസിംബാബ്‍വേയ്ക്കെതിരെ 4 വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്