കൗണ്ടിയില്‍ തിളങ്ങി അശ്വിന്‍, എന്നാല്‍ ടീമിന് തോല്‍വി

- Advertisement -

അ‍ഞ്ച് വിക്കറ്റും 41 റണ്‍സും നേടി ഇന്ത്യന്‍ ടെസ്റ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ നോട്ടിംഗാംഷയറിന് വേണ്ടി ഓള്‍റൗണ്ട് മികവ് നടത്തിയെങ്കിലും സോമര്‍ സെറ്റിനോട് തോല്‍വിയേറ്റ വാങ്ങി ടീം. 254 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന നോട്ടിംഗാംഷയര്‍ 124 റണ്‍സിന് ഓളഅ‍ഔട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സോമര്‍സെറ്റ് 326 റണ്‍സ് നേടിയപ്പോള്‍ നോട്ടിംഗാംഷയര്‍ 241 റണ്‍സിന് ഓള്‍ഔട്ട് ആയി.

അശ്വിന്റെ മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ സോമര്‍സെറ്റിനെ 169 റണ്‍സിന് നോട്ടിംഗാംഷയര്‍ പുറത്താക്കിയെങ്കിലും 65 റണ്‍സ് നേടി പുറത്താകാതെ നിന്ന അസ്ഹര്‍ അലിയുടെ നിര്‍ണ്ണായക ഇന്നിംഗ്സാണ് മത്സരത്തില്‍ സോമര്‍സെറ്റിന് തുണയായത്.

Advertisement