ബൗളർമാരുടെ ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. കൂടാതെ ഇന്ത്യൻ ബൗളർമാർ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുന്നതും ജോലി ഭാരം നിയന്ത്രിച്ചതിന്റെ ഭാഗമാണെന്നും ഭരത് അരുൺ പറഞ്ഞു.
ഓരോ ഫാസ്റ്റ് ബൗളറും എത്ര ഓവർ പന്തെറിഞ്ഞെന്ന കാര്യം വ്യക്തമായി ടീം മാനേജ്‌മന്റ് മനസ്സിലാക്കുന്നുണ്ടെന്നും ഗ്രൗണ്ടിൽ താരങ്ങളുടെ നീക്കം മനസ്സിലാക്കാൻ വേണ്ടി ജി.പി.എസ് സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും ഭരത് അരുൺ പറഞ്ഞു. ഇതനുസരിച്ച് താരങ്ങളുടെ പരിശീലന സെഷൻ നൽകാനും സാധിക്കുന്നുണ്ടെന്നും ഭരത് അരുൺ പറഞ്ഞു. ഇത്തരത്തിൽ ജോലി ഭാരം നിയന്ത്രിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ താരങ്ങൾ സ്ഥിരമായി 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നതെന്നും ഭരത് അരുൺ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർ അടുത്ത കാലത്ത് ഏതു സാഹചര്യത്തിൽ പന്തെറിഞ്ഞാലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.