ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷെഫാലി വർമ

- Advertisement -

ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ വനിതാ ടീം ഓപ്പണർ ഷെഫാലി വർമ്മ. ഇന്ന് ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയതോടെയാണ് ഷെഫാലി വർമ്മ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത്.

ടി20 വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഷെഫാലി വർമ്മയുടെ പ്രായം 16 വർഷവും 40 ദിവസവുമായിരുന്നു. ഈ പ്രായത്തിൽ ഒരു പുരുഷ – വനിതാ താരം ഏകദിന – ടി20 ലോകകപ്പിന്റെ ഫൈനൽ മത്സരം ഇതുവരെ കളിച്ചിട്ടില്ല.  നേരത്തെ 17 വയസ്സും 45 ദിവസവും പ്രായം ഉള്ള സമയത്ത് ലോകകപ്പ് ഫൈനൽ കളിച്ച വെസ്റ്റിൻഡീസ് താരം ശഖുന ക്വിൻടൈനെയുടെ പേരിലുള്ള റെക്കോർഡാണ് ഷെഫാലി വർമ്മ മറികടന്നത്.

ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഫൈനൽ വരെ ഷെഫാലി വർമ്മ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലിൽ വെറും 2 റൺസിന് താരം പുറത്തായിരുന്നു. ഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയ 85 റൺസിന് തോൽപ്പിക്കുകയും ചെയ്തിരുന്നു. ഈ ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ വനിതാ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഷെഫാലി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

Advertisement