ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ ഒന്നാമത്, സെമിയിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം

- Advertisement -

വനിതാ ട്വി20 ലോകകപ്പിന്റെ സെമി ഫൈനൽ ഫിക്സ്ചറുകൾ തീരുമാനമായി. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരം മഴ മുടക്കിയതോടെയാണ് സെമി ഫിക്സ്ചറുകൾ തീരുമാനമായത്. വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും ആയിരുന്നു ഇന്ന് ഏറ്റുമുട്ടേണ്ടിയിരുന്നത്. മഴ കാരണം ഒരു പന്തുപോലും എറിയാൻ ആകാതെ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഒരോ പോയന്റ് ലഭിച്ചു. ഈ ഒരു പോയന്റ് മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാമത് എത്താൻ.

ഗ്രൂപ്പിൽ ബി ഒന്നാമത് എത്തിയ ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടും. മറ്റൊരു സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. സെമി ഫൈനലുകൾക്കും മഴയുടെ ഭീഷണിയുണ്ട്. സെമി ഫൈനൽ മഴ കാരണം നടന്നില്ല എങ്കിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. മർച്ച് 5നാണ് സെമി പോരാട്ടങ്ങൾ നടക്കുക.

Advertisement