“ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ ആകും” അസ്ഹർ മഹ്മൂദ്

Images (7)

ലോകകപ്പിൽ ഇന്ത്യക്ക് എതിരെ നാണംകെട്ട് പരാജയപ്പെടുകയാണ് പാകിസ്ഥാന്റെ വിധി. 1992 മുതൽ ഒരു ലോകകപ്പിലും ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാന് ആയിട്ടില്ല. ടി20 ലോകകപ്പിൽ തന്നെ 5 തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ഒരു വിജയം വരെ അവർക്ക് ഇല്ല. എന്നാൽ ഇത്തവണ അത് മാറും എന്ന് മുൻ പാകിസ്താൻ ഓൾ റൗണ്ടർ അസർ മഹ്മൂദ് പറയുന്നു.

“ഇന്ത്യ വളരെ നന്നായി കളിക്കുന്നതിനാൽ പാകിസ്താനെതിരെ അവർക്ക് ഒരു മുൻതൂക്കം ഉണ്ട്. എങ്കിലും ഇത് ഒരു കടുത്ത മത്സരമായിരിക്കും. പാകിസ്ഥാൻ ടീം താളം കണ്ടെത്തുക ആണെങ്കിൽ ഞങ്ങൾക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”അസർ മഹ്മൂദ് പറഞ്ഞു.

പാകിസ്ഥാൻ ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയും അദ്ദേഹം പങ്കുവെച്ചു

“എന്റെ അഭിപ്രായത്തിൽ, ഫഖർ സമാൻ ടീമിൽ ഉണ്ടായിരിക്കണമായിരുന്നു. മധ്യനിരയിൽ ഷോയബ് മാലിക്കിനെയും തിരഞ്ഞെടുക്കേണ്ടതായിരുന്നു, കാരണം അദ്ദേഹം സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ഇത്തരത്തിലുള്ള വലിയ ടൂർണമെന്റുകളിൽ നിങ്ങൾക്ക് തീർച്ചയായും പരിചയസമ്പത്ത് ആവശ്യമാണ്, ” മഹ്മൂദ് പറഞ്ഞു.

. “ഇന്ത്യ വളരെ നന്നായി കളിക്കുന്നതിനാൽ പാകിസ്താനെതിരെ അവർക്ക് ഒരു മുൻതൂക്കം ഉള്ളതിനാൽ ഇത് ഒരു കടുത്ത മത്സരമായിരിക്കും. എന്നിരുന്നാലും, പാകിസ്ഥാൻ ടീം ക്ലിക്കുചെയ്യുകയാണെങ്കിൽ, ഞങ്ങൾക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം പറഞ്ഞു.

Previous articleഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഡി ഡി സ്പോർട്സിലും
Next articleഡ്യൂറണ്ട് കപ്പ്, ബെംഗളൂരു യുണൈറ്റഡിനും ആർമി റെഡിനും വിജയം