ഡ്യൂറണ്ട് കപ്പ്, ബെംഗളൂരു യുണൈറ്റഡിനും ആർമി റെഡിനും വിജയം

Img 20210909 173926

ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എയിൽ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിന് വിജയം. ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട ബെംഗളൂരു യുണൈറ്റഡ് വലിയ വിജയം തന്നെ ഇന്ന് സ്വന്തമാക്കി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു യുണൈറ്റഡ് വിജയിച്ചത്. മാൻസി ഇരട്ട ഗോളുകളുമായി ഇന്നും ബെംഗളൂരു യുണൈറ്റഡിനായി തിളങ്ങി. യുമ്നം ഗോപിയും ഇരട്ട ഗോളുകൾ നേടി. ആദ്യ മത്സരത്തിൽ സി ആർ പി എഫിനെയും ബെംഗളൂരു പരാജയപ്പെടുത്തിയിരുന്നു.

ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആസാം റൈഫിൾസിനെ ആണ് ആർമി റെഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആർമി റെഡിന്റെ വിജയം. ലിറ്റൺ ഷിൽ, ബികാഷ് താപ, സുശിൽ, സുരേഷ് എന്നിവരാണ് ആർമി റെഡിനായി ഗോൾ നേടിയത്

Previous article“ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ ആകും” അസ്ഹർ മഹ്മൂദ്
Next articleയു.എസ് ഓപ്പൺ സെമിയിൽ ഒളിമ്പിക് സെമിഫൈനൽ ആവർത്തനം, പ്രതികാരം തേടി ജ്യോക്കോവിച്ച്