വനിത ലോക ടി20 യോഗ്യത നേടി അയര്‍ലണ്ട്

- Advertisement -

പാപുവ ന്യൂ ഗിനിയ്ക്കെതിരെ ആദ്യ സെമി ഫൈനലില്‍ വിജയം നേടിയത് വഴി അയര്‍ലണ്ട് വിന്‍ഡീസില്‍ നടക്കുന്ന ലോക ടി20യ്ക്ക് യോഗ്യത നേടി. ഇന്ന് നടന്ന സെമി മത്സരത്തില്‍ അയര്‍ലണ്ട് 20 ഓവറില്‍ 113/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 86 റണ്‍സിനു പാപുവ ന്യൂ ഗിനിയെ പുറത്താക്കിയാണ് ഫൈനലിലേക്കും ലോക ടി20 മത്സരങ്ങള്‍ക്കുമായുള്ള യോഗ്യത അയര്‍ലണ്ട് നേടിയത്.

27 റണ്‍സിന്റെ ജയമാണ് അയര്‍ലണ്ട് ഇന്ന് സ്വന്തമാക്കിയത്. 36 റണ്‍സ് നേടിയ ഗാബി ലൂയിസ് ആണ് ടീമിനെ 113 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഗിനിയ്ക്ക് വേണ്ടി വിക്കി ആര രണ്ടും മയ്‍രി ടോം, കൈയ്യ അരുവ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ലൂസി ഒറീലി(3), ലോറ ഡെലാനി(2), എല്‍മിയര്‍ റിച്ചാര്‍ഡ്സണ്‍(2) എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 19.2 ഓവറില്‍ 86 റണ്‍സിനു പാപുവ ന്യൂ ഗിനിയെ ഓള്‍ഔട്ട് ആക്കി അയര്‍ലണ്ട് യോഗ്യത ഉറപ്പാക്കി. 22 റണ്‍സ് നേടിയ ബ്രണ്ട താവു ആണ് ഗിനിയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement