“രണ്ട് ക്യാച്ചുകൾ നഷ്ടമാക്കിയത് ഫൈനലിൽ വിനയായി” – ഹർമൻപ്രീത്

- Advertisement -

ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ആണ് വലിയ തിരിച്ചടി ആയത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത്. ഓസ്ട്രേലിയയുടെ ഓപ്പണർമാർ രണ്ടു പേരുടെയും ക്യാച്ചുകൾ തുടക്കത്തിൽ തന്നെ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടിരുന്നു. ഇത് വളരെ മോശമായി തന്നെ ഇന്ത്യയെ ബാധിച്ചു. ഓസ്ട്രേലിയൻ ഓപ്പണേഴ്സായ ഹീലിയും മൂണിയും ഏഴുപതിലധം റൺസ് വീതമാണ് എടുത്തത്. ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക് എത്താൻ കാരണം ഇവരുടെ ഇന്നിങ്സുകളായിരുന്നു.

ലീഗ് ഘട്ടത്തിൽ നന്നായാണ് ഇന്ത്യ കളിച്ചത് എന്നും ഇന്നത്തെ ഫീൽഡിംഗ് നിർഭാഗ്യകരമായി പോയെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇനിയുള്ള ഒന്നരവർഷം ഇന്ത്യം വനിതാ ക്രിക്കറ്റിന് നിർണായകമാണ്. ഫീൽഡിങ് മെച്ചപ്പെടുത്താൻ ടീം കഠിനമായി പരിശ്രമിക്കും എന്നും ഹർമൻപ്രീത് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ എത്തിയ ഇന്ത്യക്ക് ഇത്തവണ ഫൈനലിൽ എത്താനായി. ഇത് ടീമിന്റെ പുരോഗമനം തന്നെയാണ് കാണിക്കുന്നത് എന്നും ഹർമൻപ്രീത് പറഞ്ഞു.

Advertisement