ഇന്ത്യക്കെതിരെയുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ മലനെയും ഉൾപ്പെടുത്തി

Photo: Twitter/@CobrasCricket
- Advertisement -

ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ജാനേമൻ മലനെയും ഉൾപ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമിൽ മലന് അവസരം ലഭിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ താരം മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരത്തെ ടീമിൽ ഉൾപെടുത്താൻ തീരുമാനിച്ചത്.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ മലൻ 129 റൺസ് നേടി ദക്ഷിണാഫ്രിക്കക്ക് പരമ്പര നേടി കൊടുത്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ആദ്യ പന്തിൽ തന്നെ മലൻ റൺസ് ഒന്നും എടുക്കാതെ പുറത്തായിരുന്നു. ഇന്നലെ കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 23 റൺസ് എടുത്താണ് താരം പുറത്തായത്. മാർച്ച് 12ന് ധർമശാലയിൽ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം.

Advertisement