വനിതാ ടി 20 ചലഞ്ച്; സൂപ്പർ നോവാസിനെ എറിഞ്ഞൊതുക്കി വെലോസിറ്റി

Attapattu Womens Ipl
- Advertisement -

വനിതാ ടി 20 ചലഞ്ചിലെ ആദ്യ മത്സരത്തിൽ സൂപ്പർ നോവാസിനെ എറിഞ്ഞൊതുക്കി വെലോസിറ്റി. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ നോവാസിനെ 8 വിക്കറ്റ് നഷ്ടത്തിൽ 126 റൺസിൽ വെലോസിറ്റി ഒതുക്കുകയായിരുന്നു. ടോസ് നേടിയ വെലോസിറ്റി സൂപ്പർ നോവാസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

സൂപ്പർ നോവാസിന് വേണ്ടി ചമരി അട്ടപ്പട്ടു 44 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 31 റൺസും എടുത്തു. ശശികല ശ്രീവർദ്ധനെ 18 റൺസും എടുത്തു. വെലോസിറ്റിക്ക് വേണ്ടി ഏകത ബിഷ്ത് 3 വിക്കറ്റും കാസ്പെർക്കും ജഹനാര ആലമും 2 വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതോടെ സൂപ്പർ നോവാസിന് റൺസ് ഉയർത്താൻ കഴിയാതെ പോവുകയായിരുന്നു.

Advertisement