ട്രെയില്‍ബ്ലേസേഴ്സിനെതിരെ നാണം കെട്ട് വെലോസിറ്റി

വനിതാ ടി 20 ചലഞ്ചിലെ രണ്ടാമത്തെ മത്സരത്തിൽ ട്രെയില്‍ബ്ലേസേഴ്സിനെതിരെ നാണം കെട്ട് വെലോസിറ്റി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെലോസിറ്റി 15.1 ഓവറിൽ വെറും 47 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. വെലോസിറ്റിയ്ക്ക് വേണ്ടി 13 റൺസ് എടുത്ത ഷെഫാലി വർമയാണ് ടോപ് സ്‌കോറർ.

വെലോസിറ്റിയ്ക്ക് വേണ്ടി ഷെഫാലി വർമയെ കൂടാതെ 10 റൺസ് എടുത്ത ശിഖ പാണ്ഡെയും പുറത്താവാതെ 11 റൺസ് എടുത്ത ലെയ്‌ഗ് കാസ്‌പെറക്കും മാത്രമാണ് രണ്ടക്കം കടന്നത്. ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി സോഫി എക്‌സിലെസ്റ്റൺ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജൂലാൻ ഗോസ്വാമിയും രാജേശ്വരി ഗെയ്ക്‌വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.