ഇംഗ്ലണ്ടിനെതിരെ തോൽവി മുന്നിൽക്കണ്ട ഇന്ത്യയെ വാലറ്റത്തോടൊപ്പം ചെറുത്ത് നിന്ന് ഇന്ത്യയ്ക്ക് അവിസ്മരണീയമായ സമനില നല്‍കിയത് സ്നേഹ് റാണയുടെ മിന്നും ബാറ്റിംഗ് പ്രകടനമായിരുന്നു. 199/7 എന്ന നിലയിൽ നിന്ന് ഒരു സെഷന്‍ മുഴുവന്‍ ഇന്ത്യയുടെ ചെറുത്ത്നില്പിന്റെ പ്രധാന സൂത്രധാര സ്നേഹ് ആയിരുന്നു. എട്ടാം വിക്കറ്റിൽ ശിഖ പാണ്ടേയോടൊപ്പവും ഒമ്പതാം വിക്കറ്റിൽ താനിയ ഭാട്ടിയയോടൊപ്പമുള്ള അപരാജിത കൂട്ടുകെട്ടും ഇംഗ്ലണ്ടിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുകകയായിരുന്നു.
ടീമിലെ രണ്ടാമത്തെ ഓഫ് സ്പിന്നറായിരുന്നുവെങ്കിലും താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് താരത്തിന് ടീമിലവസരം കൊടുത്തതെന്നാണ് ക്യാപ്റ്റന്‍ മിത്താലി രാജ് വ്യക്തമാക്കിയത്. മറ്റ് സ്പിന്‍ ഓപ്ഷനുകളുണ്ടായിരുന്നുവെങ്കിലും താരത്തിന്റെ ബാറ്റിംഗ് മികവ് രാധ യാദവിനും പൂനം യാദവിനും പകരം ടീമിലേക്ക് റാണയെ എത്തിക്കുകയായിരുന്നുവെന്ന് മിത്താലി പറഞ്ഞു.
ദീപ്തി ശര്‍മ്മയ്ക്കൊപ്പം മികച്ച രീതിയിൽ നെറ്റ്സിൽ ബൗള്‍ ചെയ്യുന്നതും ബാറ്റിംഗും ചെയ്യുമെന്നതാണ് താരത്തിന് മുന്‍തൂക്കം നല്‍കിയതെന്നും മിത്താലി സൂചിപ്പിച്ചു.