ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെക്കാൾ വേഗത്തിൽ ഏകദിനത്തിൽ 2000 തികച്ച് ഇന്ത്യൻ വനിതാ ടീം ഓപണർ സ്മൃതി മന്ദന. 51 മത്സരങ്ങളിൽ നിന്നാണ് മന്ദന 2000 റൺസ് നേടിയത്. 48 ഇന്നിങ്സിൽ നിന്ന് 2000 റൺസ് നേടിയ ശിഖർ ധവാൻ മാത്രമാണ് മന്ദനയെക്കാൾ വേഗത്തിൽ 2000 റൺസ് തികച്ച ഏക ഇന്ത്യൻ താരം. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ മന്ദന 74 റൺസ് നേടിയ മന്ദന ഇന്ത്യക്ക് പരമ്പര നേടികൊടുത്തിരുന്നു.
ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന മൂന്നാമത്തെ വനിതാ താരവും ആദ്യ ഇന്ത്യൻ താരവുമാണ് സ്മൃതി മന്ദന. 45 മത്സരങ്ങളിൽ നിന്ന് 2000 റൺസ് തികച്ച ഓസ്ട്രേലിയൻ വനിതാ താരം ബെലിൻഡാ ക്ലാർക്കും മെഗ് ലാനിങ്ങുമാണ് മണ്ഡനയെക്കാൾ വേഗത്തിൽ 2000 റൺസ് തികച്ച വനിതാ താരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവരേക്കാൾ വേഗത്തിലാണ് മന്ദന 2000 റൺസ് തികച്ചത്. വിരാട് കോഹ്ലി 53 മത്സരങ്ങളിൽ നിന്നും സൗരവ് ഗാംഗുലി 52 മത്സരങ്ങളിൽ നിന്നുമാണ് 2000 റൺസ് തികച്ചത്.