Ipl ഐപിഎൽ

ഐപിഎൽ മിനി ലേലം: 2 കോടി അടിസ്ഥാന വിലയുള്ള 3 താരങ്ങള്‍

ഐപിഎൽ മിനി ലേലത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാര്‍. 333 താരങ്ങളെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 214 പേര്‍ ഇന്ത്യക്കാരും 119 പേര്‍ വിദേശികളുമാണ്. 2 കോടിയുടെ ഉയര്‍ന്ന അടിസ്ഥാന വിലയുള്ള 23 താരങ്ങളാണുള്ളത്. ഇതിൽ മൂന്ന് ഇന്ത്യക്കാരുണ്ട്. ഉമേഷ് യാദവ്, ഹര്‍ഷൽ പട്ടേൽ, ശര്‍ദ്ധുൽ താക്കൂര്‍ എന്നിവരാണ് ഇവര്‍.

1.5 കോടിയുടെ അടിസ്ഥാന വിലയുള്ള 13 താരങ്ങളുണ്ട്. ഒരു കോടി ബ്രാക്കറ്റിൽ 14 താരങ്ങളും 75 ലക്ഷത്തിൽ 11 താരങ്ങളും ഉള്‍പ്പെടുന്നു. ന്യൂസിലാണ്ടിന്റെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത രച്ചിന്‍ രവീന്ദ്ര 50 ലക്ഷം അടിസ്ഥാന വിലയുള്ള താരമാണ്.

ഡിസംബര്‍ 19 ദുബായിയിലെെ കൊക്ക-കോള അരീനയിലാണ് ഐപിഎൽ ലേലം നടക്കുന്നത്. 30 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 77 താരങ്ങളെയാണ് ടീമുകളിലേക്ക് എടുക്കാനാകുന്നത്.

Exit mobile version