Picsart 23 06 10 00 35 58 795

സ്റ്റോക്ക്സ് ഇന്ത്യക്ക് എതിരെ ബൗൾ ചെയ്യില്ല

ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ബെൻ സ്റ്റോക്സ് സ്പെഷ്യലിസ്റ്റ് ബാറ്ററായാകും കളിക്കുക എന്ന്യ്. പര്യടനത്തിൽ ബൗൾ ചെയ്യുമെന്ന് പ്രതീക്ഷിക്കില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടർ റോബ് കീ പറഞ്ഞു. ഡിസംബർ 11 ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു‌. സ്റ്റോക്‌സ് ആണ് ടീമിന്റെ ക്യാപ്റ്റൻ.

കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്റ്റോക്ക്‌സ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. “അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു, അവൻ പരമ്പരയ്ക്ക് ഫിറ്റായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ അദ്ദേഹത്തിന് പന്തെറിയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല,” ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടർ റോബ് കീ പറഞ്ഞു.

“ഇന്ത്യയിൽ അവൻ ബൗളിംഗ് ചെയ്യുന്ന പതിവ് ഇല്ല. അവനെ ബൗളിംഗിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയുടെ ഭാഗമാണ് ഈ പരമ്പര.”

Exit mobile version