യുഗാന്ത്യം!!! അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മിത്താലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മിത്താലി രാജ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. തനിക്ക് ലഭിച്ച പിന്തുണയ്ക്ക് ബിസിസിഐയോട് നന്ദി താരം അറിയിച്ചു.

ഏകദിനത്തിൽ 7805 റൺസാണ് 232 മത്സരത്തിൽ നിന്നും താരം നേടിയത്. 12 ടെസ്റ്റുകളിൽ നിന്ന് 699 റൺസും 89 വനിത ടി20 അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് 2364 റൺസും മിത്താലി രാജ് നേടിയത്.