ഓസ്ട്രേലിയന്‍ വനിതകളുടെ ഇന്ത്യ പര്യടനം, ടി20 മത്സരങ്ങള്‍ മഹാരാഷ്ട്രയിൽ

Sports Correspondent

ഇന്ത്യയിലേക്ക് ടി20 പരമ്പരയ്ക്കായി എത്തുന്ന ഓസ്ട്രേലിയന്‍ വനിത ടീമിന്റെ ടി20 മത്സരങ്ങള്‍ക്ക് മഹാരാഷ്ട്ര ആതിഥേയത്വം വഹിക്കും. ഡിസംബര്‍ 9ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും അവസാന മൂന്ന് ടി20 മത്സരങ്ങള്‍ മുംബൈയിലെ ബാര്‍ബോൺ സ്റ്റേഡിയത്തിലും നടക്കും.

ഡിസംബര്‍ 9ന് ആരംഭിയ്ക്കുന്ന പരമ്പര ഡിസംബര്‍ 20ന് അവസാനിക്കും. കോമൺവെൽത്ത് ഗെയിംസ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയയാണ് സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കിയത്.