13 വര്‍ഷത്തിനടുത്തുള്ള ഇംഗ്ലണ്ട് കരിയറിന് വിരാമം കുറിച്ച് ഓഫ് സ്പിന്നര്‍ ലോറ മാര്‍ഷ്. 2006ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഓഗസ്റ്റില്‍ ആണ് ഈ 33 വയസ്സുകാരി അരങ്ങേറ്റം കുറിച്ചത്. 2009ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് വിജയിച്ചപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് താരം നടത്തിയത്. അന്ന് 16 വിക്കറ്റുകളാണ് ലോറ നേടിയത്. 2017ല്‍ ഇംഗ്ലണ്ട് വീണ്ടും കിരീടം നേടിയപ്പോള്‍ 2009ലെ ടീമിലുണ്ടായിരുന്ന ഈ ടീമിലും ഉണ്ടായിരുന്ന അഞ്ച് പേരിലൊരാളായിരുന്നു മാര്‍ഷ്.
മൂന്ന് ലോകകപ്പ് നേടിയ അപൂര്‍വ്വം ചില ക്രിക്കറ്രര്മാരില് ഒരാളാണ് മാര്‍ഷെന്ന് ഇംഗ്ലണ്ട് വനിത ക്രിക്കറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്ലെയര്‍ കോണ്ണോര്‍ വ്യക്തമാക്കി. 2009ല്‍ ടി20 ലോകകപ്പും താരം നേടിയിരുന്നു. ഇത് കൂടാതെ 2008, 2009 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് ആഷസ് വിജയിച്ചപ്പോളും ടീമിലെ അംഗമായിരുന്നു ലോറ മാര്‍ഷ്.