താരമായി ഹർമൻപ്രീത് കൗർ, ഇന്ത്യൻ വനിതകൾക്ക് ജയം

- Advertisement -

ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾക്ക് വിജയത്തോടെ തുടക്കം. മൂന്ന് പന്ത് ബാക്കി നിൽക്കെ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ 5 വിക്കറ്റിന് തോൽപ്പിച്ചത്. അവസാന ഓവറിൽ സിക്സടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹർമൻപ്രീത് കൗർ ആണ് ഇന്ത്യയുടെ വിജയ ശില്പി.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് എടുത്തത്. 44 പന്തിൽ 67 റൺസ് എടുത്ത ഹീതേർ നെറ്റും 27 പന്തിൽ 37 റൺസ് എടുത്ത ടാമി ബെമൗണ്ടുമാണ് ഇംഗ്ലണ്ട് സ്കോർ 150ൽ എത്തിച്ചത്.

തുടർന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ്മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഷെഫാലി വർമ്മ 25 പന്തിൽ 30 റൺസ് എടുത്ത് പുറത്തായി. തുടർന്ന് വന്ന ഹർമൻപ്രീത് കൗറും ജെമിഹ റോഡ്രിഗസും ഇന്ത്യക്ക് ജയം നേടികൊടുക്കുകയായിരുന്നു. ഹർമൻപ്രീത് കൗർ 34 പന്തിൽ 42 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ റോഡ്രിഗസ് 20 പന്തിൽ 26 റൺസ് എടുത്ത് പുറത്തായി.  19ആം ഓവറിൽ ദീപ്തി ശർമ്മയെ പുറത്താക്കാനുള്ള അവസരം ഇംഗ്ലണ്ട് നഷ്ട്ടപെടുത്തിയതും അവർക്ക് തിരിച്ചടിയായി.

Advertisement