ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ വനിതകൾ

Photo: Twitter/@ BCCIWomen

ഐ.സി.സിയുടെ വനിതാ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ വനിതകൾ. റാങ്കിങ് ഉയർത്തിയതിന് പിന്നാലെ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനോടുള്ള ലീഡും ഇന്ത്യൻ വനിതകൾ ഉയർത്തിയിട്ടുണ്ട്. നേരത്തെ വെറും ഒരു പോയിന്റിന്റെ വ്യതാസം മാത്രമായിരുന്നു രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് മൂന്ന് പോയിന്റായി ഉയർന്നിട്ടുണ്ട്.

നിലവിൽ ഇന്ത്യക്ക് 125 പോയിന്റും ഇംഗ്ലണ്ടിന് 122 പോയിന്റുമാണ് ഉള്ളത്. ടി20യിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ വനിതകളാണ്. ടി20യിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ ഐ.സി.സി ടി20 ജേതാക്കളായ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനേക്കാൾ 10 പോയിന്റ് ലീഡ് ഉള്ളത് 14 ആയി ഉയർത്തിയിട്ടുണ്ട്.