വെസ്റ്റിന്‍ഡീസ് വനിതകളുടെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത താരങ്ങളുടെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. വിന്‍ഡീസിനെ ഇതുവരെ പ്രതിനിധീകരിക്കാത്ത കാസിയ ഷള്‍ട്സ് കരാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 18 വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇത് 15 പേര്‍ക്കായിരുന്നു. ക്യുയാന ജോസഫിനും ഇതാദ്യമായാണ് കേന്ദ്ര കരാര്‍ ലഭിയ്ക്കുന്നത്.

കേന്ദ്ര കരാര്‍ ലഭിച്ച വെസ്റ്റിന്‍ഡീസ് താരങ്ങള്‍ : Aaliyah Alleyne, Shemaine Campbelle, Shamilia Connell, Britney Cooper, Deandra Dottin, Afy Fletcher, Cherry Ann Fraser, Sheneta Grimmond, Shawnisha Hector, Chinelle Henry, Qiana Joseph, Hayley Matthews, Anisa Mohammed, Chedean Nation, Kaysia Schultz, Shakera Selman, Stafanie Taylor.