വനിതകള്‍ക്കും എ ടൂറുകളും പിങ്ക് ബോള്‍ ടെസ്റ്റും വേണം

Indiawomen

ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി എ ടൂറുകളും പ്രാദേശിക പിങ്ക് ബോള്‍ ടെസ്റ്റുകളും ആവശ്യമാണെന്ന് ബിസിസിഐയെ അറിയിച്ച് ശാന്ത രംഗസ്വാമി. ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്ട്രെംഗ്ത്ത് ഉയര്‍ത്തുന്നതിനായി എ ടൂറുകള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് ശാന്ത് ബിസിസിഐയ്ക്ക് എഴുതിയ കത്തിൽ അറിയിക്കുന്നത്.

ബിസിസിഐയുടെ അപെക്സ് കൗണ്‍സിൽ അംഗം ആണ് ശാന്ത രംഗസ്വാമി. അത് പോലെ തന്നെ ആഭ്യന്തര ടൂര്‍ണ്ണമെന്റുകലിലും പിങ്ക് ബോള്‍ ടെസ്റ്റുകള്‍ വനിതകള്‍ക്കായി കൊണ്ടു വരണമെന്നും ശാന്ത രംഗസ്വാമി കത്തിൽ വ്യക്തമാക്കുന്നുണ്ട്.

സീനിയര്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളുമായി എ ടീമിന് ടൂറുകള്‍ സംഘടിപ്പിക്കുവാന്‍ ബിസിസിഐ തയ്യാറാകണം എന്നും ശാന്ത രംഗസ്വാമി ആവശ്യപ്പെടുന്നു.

Previous articleപകരം ഓപ്പണര്‍മാരെ അയയ്ക്കുന്നതിനെതിരെ എതിര്‍പ്പുമായി ചേതന്‍ ശര്‍മ്മയും
Next articleഫൈനലിൽ അർജന്റീനയെ കിട്ടണം എന്ന് നെയ്മർ