ഇന്ത്യയ്ക്കെതിരെ ത്രിരാഷ്ട്ര പരമ്പരയിൽ അഞ്ച് വിക്കറ്റ് വിജയം നേടി ദക്ഷിണാഫ്രിക്ക. ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും 32 പന്തിൽ 57 റൺസ് നേടിയ ച്ലോ ട്രയൺ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പി. 17 റൺസ് നേടി നദീന്‍ ഡീ ക്ലെര്‍ക്കും ട്രയണിന് മികച്ച പിന്തുണ നൽകി.
ഇരുവരും ആറാം വിക്കറ്റിൽ 47 റൺസാണ് നേടിയത്. 18 ഓവറിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ കിരീട വിജയം ഉറപ്പാക്കി. 21/3 എന്ന നിലയിലേക്കും പിന്നീട് 47/4 എന്ന നിലയിലേക്കും ദക്ഷിണാഫ്രിക്കയെ ഇന്ത്യ പിടിച്ചുകെട്ടിയെങ്കിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ച്ലോ ട്രയൺ മികച്ച രീതിയിൽ ബാറ്റിംഗ് നടത്തി ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിലെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.
മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 5 വിക്കറ്റ് കൈവശമുള്ള ദക്ഷിണാഫ്രിക്ക 30 റൺസായിരുന്നു നേടേണ്ടിയിരുന്നത്.














