ഓസ്ട്രേലിയന്‍ വനിതകളുടെ അപരാജിത കുതിപ്പ് ഇന്ത്യ അവസാനിപ്പിച്ചുവെന്ന നിമിഷത്തിൽ നിന്ന് ഏറെ വിവാദ നിമിഷങ്ങള്‍ കണ്ട് ജൂലന്‍ ഗോസ്വാമിയുടെ അവസാന ഓവറിൽ വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. ഒരു പന്തിൽ 3 റൺസ് വേണ്ടിയിരുന്ന നിമിഷത്തിൽ നിക്കോള കാറെയുടെ വിക്കറ്റ് ഇന്ത്യ നേടിയെങ്കിലും അത് നോബോള്‍ വിധിച്ചതോടെ ലക്ഷ്യം അവസാന പന്തിൽ രണ്ട് റൺസ് ആകുകയും ബെത്ത് മൂണി ഓസ്ട്രേലിയയുടെ വിജയം ഉറപ്പാക്കുകയുമായിരുന്നു.
അവസാന പന്തിൽ 13 റൺസായിരുന്നു ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. മൂണി 125 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ കാറെ 39 റൺസാണ് നേടിയത്.
52/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ബെത്ത് മൂണി – താഹ്‍ലിയ മക്ഗ്രാത്ത് കൂട്ടുകെട്ട് 126 റൺസ് കൂട്ടുകെട്ടോട് കൂടിയാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 74 റൺസ് നേടിയ താഹ്‍ലിയയെ പുറത്താക്കി ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ പ്രതീക്ഷ വീണ്ടും സജീവമാക്കിയത്.
97 റൺസ് കൂട്ടുകെട്ടുമായി മൂണിയും നിക്കോള കാറെയും ഓസ്ട്രേലിയയുടെ ലക്ഷ്യം 30 പന്തിൽ 46 റൺസ് ആക്കി കൊണ്ടുവന്നു. തന്റെ ശതകം ബെത്ത് മൂണി തികച്ചപ്പോള്‍ മികച്ച പിന്തുണയാണ് നിക്കോള കാറെ മറുവശത്ത് നല്‍കിയത്. 18 പന്തിൽ ഓസ്ട്രേലിയയുടെ ലക്ഷ്യം 33 റൺസായി മാറി.
്26 മത്സരങ്ങളിലേക്ക് തങ്ങളുടെ വിജയക്കുതിപ്പ് തുടരുവാന്‍ ഓസ്ട്രേലിയയ്ക്ക് ഇതോടെ സാധിച്ചു. ഈ കുതിപ്പ് തടയുന്നതിന് തൊട്ടടുത്ത് എത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് കാലിടറിയത്. മത്സരം 5 വിക്കറ്റിനാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.