വിജയം തുടർന്ന് ഓസ്ട്രേലിയ, പൊരുതാതെ കീഴടങ്ങി ശ്രീലങ്ക

ശ്രീലങ്കൻ വനിതകൾക്കെതിരെയുള്ള ഏകദിന മത്സരത്തിൽ തങ്ങളുടെ ഏകദിനത്തിൽ തുടർച്ചയായ 18ആം ജയം നേടി ഓസ്‌ട്രേലിയൻ വനിതകൾ. 9 വിക്കറ്റിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ തോൽപ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടതിൽ വെറും 195 റൺസ് മാത്രമാണ് എടുത്തത്. ശ്രീലങ്കൻ നിരയിൽ 103 റൺസ് എടുത്ത ചമരി അട്ടപ്പട്ടു മാത്രമാണ് ഓസ്‌ട്രേലിയൻ ബൗളമാരെ പരീക്ഷിച്ചത്. അട്ടപ്പട്ടുവിന്റെ അഞ്ചാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു ഇത്. 24 റൺസ് എടുത്ത മാധവി മാത്രമാണ് അട്ടപ്പട്ടുവിന് കുറച്ചെങ്കിലും പിന്തുണ നൽകിയത്.

തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 139 പന്തുകൾ ബാക്കി വെച്ച് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു.
പുറത്താവാതെ 76 പണത്തിൽ നിന്ന് 112 റൺസ് നേടിയ അലിസ്സ ഹീലിയുടെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് ജയം എളുപ്പമാക്കിയത്. ഹീലിയുടെ മൂന്നാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു ഇത്. 63 റൺസ് എടുത്ത ഹെയ്ൻസിന്റെ വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. 21 റൺസോടെ മാഗ് ലാനിങ് പുറത്താവാതെ നിന്നു.

Loading...