ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 281/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 44.1 ഓവറിൽ വിജയം കൊയ്തു.
ഇന്ത്യയ്ക്കായി പ്രതിക റാവൽ (64), സ്മൃതി മന്ഥാന (58), ഹര്‍ലീന്‍ ഡിയോള്‍ (54) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. റിച്ച ഘോഷ് (25), ദീപ്തി ശര്‍മ്മ (20*), രാധ യാദവ് (19) എന്നിവര്‍ അവസാന ഓവറുകളിൽ വേഗത്തിൽ സ്കോറിംഗ് നടത്തിയാണ് ഇന്ത്യ 281 റൺസിലെത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഫോബെ ലിച്ച്ഫീൽഡ് 88 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി പുറത്താകാതെ 77 റൺസ് നേടി. താരത്തിന് കൂട്ടായി അന്നബെൽ സതര്‍ലാണ്ട് 54 റൺസും നേടി പുറത്താകാതെ നിന്നു. എലീസ് പെറി 30 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങി.
 
					













