ബ്രസീലിയൻ യുവ ഗോൾ കീപ്പറെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബ്

- Advertisement -

ബ്രസീലിയൻ യുവ ഗോൾ കീപ്പറെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബ് പാർമ. ബ്രസീലിയൻ യുവതാരം ഗബ്രിയേൽ ബ്രസവോയെയാണ് പാർമ സ്വന്തമാക്കിയത്. U-17 ലോകകപ്പിൽ ബ്രസീലിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു ഈ യുവതാരം. കഴിഞ്ഞ വര്ഷം നവംബറിൽ സീനിയർ ടീമിലേക്ക് ഗബ്രിയേൽ ബ്രസവോക്ക് വിളി വന്നിരുന്നു.

ഗബ്രിയേൽ ബ്രസവോ ഇന്റർ മിലാനിൽ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ യൂറോപ്പിൽ നിന്നുമല്ലാത്ത തനിശ്ചിത താരങ്ങളുടെ സ്ലോട്ട് ബാക്കി ഇല്ലാത്തതിനാൽ പാർമയുമായുള്ള കരാറിനെ തുടർന്ന് പാർമയിലേക്ക് എത്തിയതായിരുന്നു. 2005 ൽ ജൂലിയോ സീസർ ഇന്ററിൽ എത്തിയതും ഇതുപോലെയാണ്.

Advertisement