221/1 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഒന്നാം വിക്കറ്റിൽ ഡീന്‍ എൽഗാര്‍ – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് 141 റൺസും രണ്ടാം വിക്കറ്റിൽ ടോണി ഡി സോര്‍സി – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് 80 റൺസും നേടിയെങ്കിലും അതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ താളം തെറ്റുന്നതാണ് കണ്ടത്.
എൽഗാര്‍ 71 റൺസ് നേടിയപ്പോള്‍ മാര്‍ക്രം 115 റൺസ് റൺസ് നേടിയാണ് പുറത്തായത്. വെസ്റ്റിന്‍ഡീസിനായി അൽസാഹി ജോസഫ് 3 വിക്കറ്റ് നേടിയാണ് ആതിഥേയരെ പ്രതിരോധത്തിലാക്കിയത്.
ടോണി ഡി സോര്‍സി(28) റണ്ണൗട്ട് രൂപത്തിൽ പുറത്തായപ്പോള്‍ അതെ ഓവറിൽ ക്യാപ്റ്റന്‍ ടെംബ ബാവുമയെയും അൽസാരി ജോസഫ് പുറത്താക്കുകയായിരുന്നു. ഏതാനും ഓവറുകള്‍ക്ക് ശേഷം എയ്ഡന്‍ മാര്‍ക്രത്തെയും ജോസഫ് വീഴ്ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക 236/4 എന്ന നിലയിലേക്ക് വീണു.
ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 314/8 എന്ന നിലയിലാണ്. 17 റൺസുമായി മാര്‍ക്കോ ജാന്‍സനും 11 റൺസ് നേടി ജെറാള്‍ഡ് കോയറ്റ്സെയുമാണ് ക്രീസിലുള്ളത്.