രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ മോശം ബാറ്റിംഗ് പ്രകടനം, മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

ബംഗ്ലാദേശിനെ 296 റണ്‍സിന് എറിഞ്ഞിട്ട ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം. 41 റണ്‍സാണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ നേടിയത്. മത്സരത്തില്‍ 154 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം നേടിയിട്ടുള്ളത്.

ക്രെയിഗ് ബ്രാത്‍വൈറ്റ്, ജോണ്‍ കാംപെല്‍, ഷെയിന്‍ മോസ്‍ലി എന്നിവരുടെ വിക്കറ്റാണ് വെസ്റ്റിന്‍ഡീസിന് നഷ്ടമായത്. നയീം ഹസന്‍, തൈജുല്‍ ഇസ്ലാം, മെഹ്ദി ഹസന്‍ എന്നിവരാണ് വിക്കറ്റ് നേട്ടക്കാര്‍.