ബ്രാത്‍വൈറ്റിന് അര്‍ദ്ധ ശതകം നഷ്ടം, വെസ്റ്റിന്റഡീസിന് ലഞ്ചിന് മുമ്പ് 3 വിക്കറ്റ് നഷ്ടമായി

Sports Correspondent

Kraiggbrathwaite
Download the Fanport app now!
Appstore Badge
Google Play Badge 1

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 89/3 എന്ന നിലയിൽ. ഇംഗ്ലണ്ടിനെ ഒന്നാം ദിവസം 416 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനായി ക്രെയിഗ് ബ്രാത്‍വൈറ്റ് 48 റൺസുമായി ടോപ് സ്കോറര്‍ ആയി നിൽക്കുകയാണ്.

Shoaibbashir

53 റൺസ് ഒന്നാം വിക്കറ്റിൽ മൈക്കിൽ ലൂയി – ബ്രാത്‍വൈറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും ഷൊയ്ബ് ബഷീര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 21 റൺസ് നേടിയ ലൂയിയുടെ വിക്കറ്റാണ് ബഷീര്‍ നേടിയത്. അധികം വൈകാതെ ക്രെയിഗ് ബ്രാത്‍വൈറ്റിനെ ഗസ് അറ്റ്കിന്‍സൺ പുറത്താക്കി. 11 റൺസ് നേടിയ കിര്‍ മക്കെന്‍സിയുടെ വിക്കറ്റും ബഷീര്‍ നേടുകയായിരുന്നു.

5 റൺസുമായി അലിക് അത്താന്‍സേയും 1 റൺ നേടി കവീം ഹോഡ്ജുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് 327 റൺസ് പിന്നിലായാണ് വെസ്റ്റിന്‍ഡീസ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.