ലക്നൗവില്‍ അഫ്ഗാനിസ്ഥാനും വിന്‍ഡീസും തമ്മിലുള്ള ഏക ടെസ്റ്റിന്റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് കാര്യമായ പിന്തുണയൊന്നും ആദ്യ സെഷനില്‍ ലഭിച്ചില്ല. എന്നാല്‍ ആദ്യ സെഷന്‍ അവസാനിക്കുന്നതിന് തൊട്ട് മുമ്പ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസ് സെഷന്‍ തങ്ങളുടെ പേരിലാക്കി.
17 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനെ റഖീം കോര്‍ണ്‍വാല്‍ പുറത്താക്കിയപ്പോള്‍ ജാവേദ് അഹമ്മദിയും(39) ഇഹ്സാനുള്ള ജനതും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 56 റണ്‍സ് നേടി അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചു. ഉച്ച ഭക്ഷണത്തിന് ഏതാനും ഓവറുകള്‍ക്ക് മുന്നെയാണ് ജോമല്‍ വാരിക്കന്‍ അഹമ്മദിയെ പുറത്താക്കിയത്. 24 റണ്‍സ് നേടി ഇഹ്സാനുള്ള ജനതിനെ റഖീ കോര്‍ണ്‍വാല്‍ പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാന്റെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. 84/1 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് 90/3 എന്ന നിലയിലേക്കാണ് ടീം വീണത്.
മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. നസീര്‍ ജമാലും ഹംസ ഹോട്ടകുമാണ് അരങ്ങേറ്റക്കാര്‍.