തോല്‍വിയ്ക്ക് പിന്നാലെ കനത്ത പിഴയേറ്റു വാങ്ങി വിന്‍ഡീസ്

Sports Correspondent

ദക്ഷിണാഫ്രിക്കയോടേറ്റ പരമ്പരയിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ വിന്‍ഡീസിനെതിരെ ഐസിസിയുടെ നടപടി. മോശം ഓവര്‍ റേറ്റിന് ടീമിനെതിരെ 60 ശതമാനം മാച്ച് ഫീസും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആറ് പോയിന്റ് കുറയ്ക്കുവാനുമാണ് ഐസിസി തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ മോശം ഓവര്‍ റേറ്റിനാണ് താരത്തിനെതിരെ നടപടി വന്നത്.

നിശ്ചിത സമയത്തിന് മൂന്ന് ഓവര്‍ കുറവാണ് ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ നേതൃത്വത്തിലുള്ള ടീം എറിഞ്ഞത്. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് തോല്‍വിയേറ്റു വാങ്ങിയ വിന്‍ഡീസിന് രണ്ടാം ടെസ്റ്റിൽ 158 റൺസിന്റെ തോല്‍വിയാണ് സംഭവിച്ചത്.