ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

Sports Correspondent

ബംഗ്ലാദേശിനെതിരെ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ തകര്‍ത്തെറിഞ്ഞ ശേഷമാണ് വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുവാന്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഏകദിനത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് വിന്‍ഡീസ് മത്സരത്തിലേക്ക് വരുന്നത്. അതേ സമയം നാളെറെ കഴിഞ്ഞിട്ട് തങ്ങളുടെ മുഴുവന്‍ ശക്തിയോടെയാണ് വിന്‍ഡീസിനെതിരെ ബംഗ്ലാദേശ് ബാറ്റിംഗിനെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ജോണ്‍ കാംപെല്‍ ഇന്നത്തെ മത്സരത്തില്‍ കളിയ്ക്കാനില്ല. പുറം വേദനാണ് കാരണം. പകരം ഷെയിന്‍ ഡോവ്റിച്ച് തന്റെ ഏകദിന അരങ്ങേറ്റം ഇന്നത്തെ മത്സരത്തില്‍ കുറിയ്ക്കും.

വിന്‍ഡീസ്: ഷെയിന്‍ ഡോവ്റിച്ച്, ഷായി ഹോപ്, ഡാരെന്‍ ബ്രാവോ, റോഷ്ടണ്‍ ചേസ്, ജോനാഥന്‍ കാര്‍ട്ടര്‍, സുനില്‍ അംബ്രിസ്, ആഷ്‍‍ലി നഴ്സ്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്ച്, ഷെല്‍ഡണ്‍ കോട്രെല്‍, ഷാനണ്‍ ഗബ്രിയേല്‍

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, സബ്ബിര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മഷ്റഫെ മൊര്‍തസ, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍