തിരുവനന്തപുരത്ത് വിൻഡീസിന്റെ തുടക്കം തകർച്ചയോടെ

Staff Reporter

ഇന്ത്യക്കെതിരായ അഞ്ചാമത്തേയും അവസാനത്തെയും ഏകദിന മത്സരത്തിൽ വിൻഡീസിന് ബാറ്റിംഗ് തകർച്ച. അവസാനം വിവരം ലഭിക്കുമ്പോൾ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 64 റൺസ് ആണ് എടുത്തിരിക്കുന്നത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ ഒരു റൺസ് എത്തിയപ്പോൾ ഭുവനേശ്വർ കുമാറിലൂടെ ഇന്ത്യ ആദ്യ വിക്കറ്റ് സ്വന്തമാക്കി. കീരൻ പവൽ ആണ് റൺ ഒന്നും എടുക്കാതെ പുറത്തായത്. തുടർന്ന് സ്കോർ ബോർഡിൽ രണ്ടു റൺസ് എത്തിയപ്പോൾ ഹോപ്പിന്റെ വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റും നേടിക്കൊടുത്തു.

തുടർന്ന് റോവ്മാൻ പവലും സാമുവൽസും ചേർന്ന് വിൻഡീസിന് വേണ്ടി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും ജഡേജയും ഖലീൽ അഹമ്മദും ചേർന്ന് വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. റോവ്മാൻ പവൽ 16 റൺസ് എടുത്തും സാമുവൽസ് 24 റൺസും എടുത്തു പുറത്തായി. ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ  ഭുവനേശ്വർ  കുമാറും ബുംറയും ഖലീൽ അഹമ്മദും ഓരോ വിക്കറ്റ് വീഴ്ത്തി.