വില്യംസണിന്റെ പരിക്ക്, സ്കാനിംഗിനു വിധേയനായി താരം

Sports Correspondent

പരിക്കേറ്റ കെയിന്‍ വില്യംസണെ പരിക്കിന്റെ കാഠിന്യം അവലോകനം ചെയ്യുവാനായി സ്കാനിംഗിനു വേണ്ടി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. വെല്ലിംഗ്ടണിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് താരം എന്നാല്‍ മൂന്നാം ദിവസവും നാലാം ദിവസവും ബാറ്റിംഗ് തുടരുകയായിരുന്നു. ഫിസിയോയുടെ സഹായത്തോടെ ഏകദേശം മൂന്ന് മണിക്കൂറോളം താരം ക്രീസില്‍ ചെലവഴിച്ച ശേഷമാണ് കൂടുതല്‍ സ്കാനിംഗിനായി താരം ഡോക്ടറുടെ അടുത്തേക്ക് നീങ്ങിയത്.

74 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ പുറത്തായ ശേഷം ആശുപത്രിയിലേക്ക് പോകുകയും പിന്നീട് ഗ്രൗണ്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തിരുന്നില്ല. റോസ് ടെയിലറുമായി ചേര്‍ന്ന് 172 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് താരം നേടിയത്.