അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അയര്‍ലണ്ട് താരം വില്യം പോര്‍ട്ടര്‍ഫീൽഡ്

Williamporterfield

മുന്‍ അയര്‍ലണ്ട് നായകന്‍ വില്യം പോര്‍ട്ടര്‍ഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2008ൽ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്ത പോര്‍ട്ടര്‍ഫീൽഡ് 253 മത്സരങ്ങളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. അയര്‍ലണ്ടിനായി ഏറ്റവും അധികം മത്സരം കളിച്ചവരിൽ മൂന്നാം സ്ഥാനത്തുള്ള പോര്‍ട്ടര്‍ഫീൽഡ് റൺ സ്കോറര്‍മാരിൽ രണ്ടാമതാണ്.

11 വര്‍ഷത്തെ ക്യാപ്റ്റന്‍സി ദൗത്യത്തിന് ശേഷം 2019ൽ ആണ് പോര്‍ട്ടര്‍ഫീൽഡ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. 148 ഏകദിനങ്ങളിൽ നിന്ന് 11 ഏകദിന ശതകങ്ങള്‍ നേടിയ താരം ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും ശതകം നേടിയിരുന്നു.

രാജ്യത്തെ 16 വര്‍ഷത്തോളം പ്രതിനിധീകരിച്ചത് വലിയ കാര്യമായാണ് താന്‍ കരുതുന്നതെന്നും തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം ആണ് അതെന്നും പോര്‍ട്ടര്‍ഫീൽഡ് വ്യക്തമാക്കി.

Previous articleഓസ്ട്രേലിയയെ ഞെട്ടിച്ച് ശ്രീലങ്ക, 26 റൺസ് വിജയം
Next articleരണ്ടാം സീഡിനെ വീഴ്ത്തി സത്യന്‍, ആദ്യ 16ൽ ഇടം