ഏഴ് വിക്കറ്റ് വിജയം, രണ്ടാം ഏകദിനത്തിലും ന്യൂസിലാണ്ട്

Sports Correspondent

Nzbatting
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 34.3 ഓവറിൽ 171 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 3 വിക്കറ്റ് നഷ്ടത്തിൽ 34.5 ഓവറിലാണ് ന്യൂസിലാണ്ട് വിജയം കുറിച്ചത്.

70 റൺസുമായി വിൽ യംഗും 50 റൺസുമായി പുറത്താകാതെ നിന്ന ഹെന്‍റി നിക്കോള്‍സുമാണ് ന്യൂസിലാണ്ടിന്റെ ഏഴ് വിക്കറ്റ് വിജയം എളുപ്പത്തിലാക്കിയത്. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റ് നേടി.

പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം നഷ്ടമായപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളിലും ന്യൂസിലാണ്ടിനാണ് ആധികാരിക വിജയം.