“ഭയമില്ലാതെ കളിച്ചാൽ ഒമാനെ തോൽപ്പിക്കാം” – ഗുർപ്രീത്

ഇന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒമാനെ നേരിടുമ്പോൾ വിജയ പ്രതീക്ഷ ഉണ്ടെന്ന് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു. ഭയമില്ലാതെ കളിക്കാൻ ആണ് ഇന്ത്യ ശ്രമിക്കേണ്ടത്. അപ്പോൾ വിജയിക്കാൻ ആകുമെന്ന് ഗുർപ്രീത് പറഞ്ഞു. മികച്ച തുടക്കം ലഭിക്കാൻ ആയാൽ കളി കൈക്കലാക്കാം എന്നും ഗുർപ്രീത് പറഞ്ഞു. അവസാനമായി ഇന്ത്യയും ഒമാനും ഏറ്റുമുട്ടിയപ്പോൾ അത് ഗോൾ രഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

ഗുവാഹത്തിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട് എന്നും ഗുർപ്രീത് പറഞ്ഞു. നമ്മൾ ടീമിന്റെ കരുത്തിനനുസരിച്ച് കളിക്കേണ്ടതുണ്ട്. യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരത്തിൽ തന്നെ പരമാവധി പോയന്റുകൾ സ്വന്തമാക്കേണ്ടതുണ്ട് എന്നും ഗുർപ്രീത് പറഞ്ഞു. ഇന്ന് വൈകിട്ട് 7.30നാണ് ഇന്ത്യ ഒമാൻ പോരാട്ടം.

Exit mobile version