ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം, ബ്രസീൽ ഇതിഹാസം കഫുവിന്റെ മകൻ മരണപ്പെട്ടു

ഫുട്ബോൾ ലോകത്ത് നിന്ന് ഞെട്ടിക്കുന്ന വാർത്തയാണ് വരുന്നത്. ബ്രസീൽ ഇതൊഹാസ താരം കഫുകിന്റെ മകൻ ഡാനിലോ കഫു മരണപ്പെട്ടു. കഴിഞ്ഞ ദിവസം ഫുട്ബോൾ കളിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ച ഡനിലോ മരണത്തിന് കീഴടങ്ങുകയായിരുന്നു. തന്റെ സുഹൃത്തക്കളിമായി ഫുട്ബോൾ കളിക്കുന്നതിനിടയിൽ ആയിരുന്നു ഡനിലോയ്ക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത്.

മുപ്പതുകാരനായ ഡനിലോ മുൻ ബ്രസീൽ താരം കഫുവിന്റെ മൂത്ത മകനാണ്. ഇന്നലെ സാവോ പോളൊയിൽ സഹൃത്തുക്കളുമായി ഫുട്ബോൾ കളിക്കാൻ ആരംഭിച്ച് പത്ത് മിനുട്ട് ആയപ്പോൾ ആയിരുന്നു ഡനിലോയ്ക്ക് ഹൃദയാഘാത സംഭവിച്ച്. ഡനിലോയെ ഉടൻ തന്നെ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റലിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാൻ ആയില്ല.

Exit mobile version