വിക്കറ്റ് കീപ്പർമാർക്ക് സ്ഥിരമായി അവസരം നൽകണമെന്ന് പാർഥിവ് പട്ടേൽ

Staff Reporter

ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർമാർക്ക് തുടർച്ചയായി അവസരങ്ങൾ നൽകണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. സ്ഥിരമായി അവസരം ലഭിച്ചാൽ മാത്രമേ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ വിക്കറ്റ് കീപ്പർക്ക് കഴിയു എന്നും പാർഥിവ് പട്ടേൽ പറഞ്ഞു.

ടെസ്റ്റിൽ വൃദ്ധിമാൻ സാഹ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ ആണെങ്കിലും ഏകദിനത്തിലും ടി20യിൽ നിലവിൽ ഇന്ത്യക്ക് സ്ഥിരം വിക്കറ്റ് കീപ്പർ ഇല്ല. മഹേന്ദ്ര ധോണി സിംഗ് ടീമിൽ നിന്ന് പുറത്തുപോയതിന് ശേഷം യുവ താരം റിഷഭ് പന്തിന് ടീമിൽ അവസരം ലഭിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല. തുടർന്ന് ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലാണ് അവസാന പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പിങ് ചെയ്തത്.

നിലവിൽ ക്രിക്കറ്റ് വിക്കറ്റ് കീപ്പർമാർ ഓൾ റൗണ്ടർമാർ ആണെന്നും വിക്കറ്റ് കീപ്പർമാർ മികച്ച സ്കോർ കണ്ടെത്തുമെന്നാണ് ആരാധകർ കരുതുന്നതെന്നും പാർഥിവ് പട്ടേൽ പറഞ്ഞു.