ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു

Newsroom

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ആയുള്ള വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് പുറത്തായിരുന്ന കെമർ റോച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയ്ക്കായി മടങ്ങിയെത്തും. സീമർ അൽസാരി ജോസഫിന് വിശ്രമം അനുവദിച്ചു. അദ്ദേഹത്തിൻ്റെ അഭാവത്തിൽ, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ്വ ഡ സിൽവ വൈസ് ക്യാപ്റ്റൻ ആകും.

Picsart 24 08 03 11 36 16 975

ഗുഡകേഷ് മോട്ടിയ്‌ക്കൊപ്പം ജോമൽ വാരിക്കനെയും ജസ്റ്റിൻ ഗ്രീവ്സിനെയും ടീമിൽ ഉൾപ്പെടുത്തി. സക്കറി മക്കാസ്‌കി, കിർക്ക് മക്കെൻസി, അക്കീം ജോർദാൻ എന്നിവർ ടീമിൽ നിന്ന് പുറത്തായി.

ആഗസ്റ്റ് 7 മുതൽ ട്രിനിഡാഡിലെ പോർട്ട്-ഓഫ്-സ്പെയിനിൽ ആണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ ഗയാനയിൽ നടക്കും. 

West Indies squad:

Kraigg Brathwaite ( c ), Joshua Da Silva (vc), Alick Athanaze, Keacy Carty, Bryan Charles, Justin Greaves, Jason Holder, Kavem Hodge, Tevin Imlach, Shamar Joseph, Mikyle Louis, Gudakesh Motie, Kemar Roach, Jayden Seales, Jomel Warrican