മഴ, അഫ്ഗാന്‍-ബംഗ്ലാദേശ് നാലാം ദിവസത്തെ കളി ആരംഭിക്കുന്നതില്‍ താമസം

Sports Correspondent

ചട്ടോഗ്രാമിലെ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിന് ആശ്വാസമായി മഴ. 374 റണ്‍സ് ലീഡുമായി ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം നേടിയിട്ടുള്ള അഫ്ഗാനിസ്ഥാനെതിരെ ഒരു സെഷന്‍ പൂര്‍ണ്ണമായും മഴ മൂലം വൈകുകയാണെങ്കില്‍ അതിന്റെ ആനുകൂല്യം ബംഗ്ലാദേശിന് തന്നെയാണെന്ന് വിലയിരുത്താം. നാനൂറിന് മുകളില്‍ ലീഡ് നേടി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി വിജയം കരസ്ഥമാക്കുവാനുള്ള അഫ്ഗാനിസ്ഥാന്റെ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തടസ്സം നേരിട്ടിരിക്കുന്നത്.

മൂന്നാം ദിവസം കളി അവസാനിച്ചപ്പോള്‍ 237/8 എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സില്‍ അഫ്ഗാനിസ്ഥാന്‍ നിലകൊള്ളുന്നത്. 34 റണ്‍സുമായി അഫ്സര്‍ സാസായിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഒപ്പം റണ്ണെടുക്കാതെ യമീന്‍ അഹമ്മദ്സായിയും.