ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് വിന്‍ഡീസ് സ്ക്വാഡ്. കൊറോണയുടെ വിപത്തിനെ മുന്നില്‍ കണ്ട് പത്തിലധികം വരുന്ന റിസര്‍വ് താരങ്ങളുടെ പട്ടികയും ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി എത്തുന്ന ഷാനണ്‍ ഗബ്രിയേലിനെ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്ളത്. ജൂലൈ എട്ടിന് ആദ്യ ടെസ്റ്റ് ആരംഭിക്കുമെന്നാണ് ഇപ്പോളത്തെ തീരുമാനം.
14 അംഗ പ്രധാന സ്ക്വാഡിനെയും 11 അംഗ റിസര്‍വ് സ്ക്വാഡിനെയും ആണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കീമോ പോള്‍ എന്നിവര്‍ പരമ്പരയില്‍ പങ്കെടുക്കുവാനില്ലെന്ന് അറിയിച്ചിരുന്നു. ഇവരുടെ തീരുമാനത്തെ മാനിക്കുന്നുവെന്നാണ് ബോര്‍ഡ് അറിയിച്ചത്. യുവ താരം ചെമര്‍ ഹോള്‍ഡറിനെ വിന്‍ഡീസ് പ്രധാന സ്ക്വാഡല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയ്മന്‍ റീഫര്‍, ക്രുമാഹ ബോണര്‍, ജെര്‍മൈന്‍ ബ്ലാക്ക്വുഡ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റുള്ളവര്‍.
പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരങ്ങള്‍ക്കെതിരെ ഭാവി തിരഞ്ഞെടുപ്പുകളില്‍ യാതൊരുവിധ എതിര്‍പ്പുകളും ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ചെമര്‍ ഹോള്‍ഡര്‍ ആഭ്യന്ത്ര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ്. റീഫര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം 2017ല്‍ ന്യൂസിലാണ്ടിനെതിരെ നടത്തിയ ശേഷം ഇപ്പോളാണ് മടങ്ങിയെത്തുന്നത്.
ടെസ്റ്റ് സ്ക്വാഡ്: Jason Holder (c), Jermaine Blackwood, Nkrumah Bonner, Kraigg Brathwaite, Shamarh Brooks, John Campbell, Roston Chase, Rakheem Cornwall, Shane Dowrich, Chemar Holder, Shai Hope, Alzarri Joseph, Raymon Reifer and Kemar Roach
റിസര്‍വ് താരങ്ങള്‍: Sunil Ambris, Joshua da Silva, Shannon Gabriel, Keon Harding, Kyle Mayers, Preston McSween, Marquino Mindley, Shane Moseley, Anderson Phillip, Oshane Thomas, Jomel Warrican