മൂന്നാം ഏകദിനത്തിലും വെസ്റ്റിന്‍ഡീസ് തന്നെ

Sports Correspondent

യുഎഇയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിലും വിജയം കൊയ്ത് വെസ്റ്റിന്‍ഡീസ്. ഇതോടെ പരമ്പര വെസ്റ്റിന്‍ഡീസ് വൈറ്റ് വാഷ് ചെയ്തു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 36.1 ഓവറിൽ 184 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വെസ്റ്റിന്‍ഡീസ് 35.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു.

70 റൺസ് നേടിയ വൃത്തിയ അരവിന്ദും 42 റൺസ് നേടിയ മുഹമ്മദ് വസീമും ആണ് യുഎഇ നിരയിൽ തിളങ്ങിയത്. വെസ്റ്റിന്‍ഡീസിനായി കെവിന്‍ സിന്‍ക്ലയര്‍ 4 വിക്കറ്റ് നേടി.

അലിക് അത്താന്‍സേ(65), ഷമാര്‍ ബ്രൂക്സ്(39) എന്നിവരാണ് വെസ്റ്റിന്‍ഡീസ് നിരയിൽ മികച്ച രീതിയിൽ ബാറ്റ് വീശിയത്. റോസ്ടൺ ചേസ് 27 റൺസുമായി പുറത്താകാതെ നിന്നു.